കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ ബിസിനസുള്ള പിരമൽ ഗ്രൂപ്പിന് വിറ്റതാണ് ഇപ്പോൾ കോൺഗ്രസ്സ് വിവാദമാക്കാൻ ശ്രമിക്കുന്നത്. യഥാർത്ഥ വിലയേക്കാൾ വലിയ വിലയ്ക്ക് ഓഹരി വിറ്റതാണ് വിവാദത്തിലേക്ക് വഴിതെളിക്കുന്നത്. യഥാർത്ഥ വിലയേക്കാൾ വലിയ വിലയ്ക്ക് ഓഹരി വാങ്ങിയത് കൈക്കൂലി നൽകിയതിന് തുല്യമാണ് എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന കാരണം.
കോൺഗ്രസ് ആരോപണങ്ങൾ വസ്തുതരഹിതമാണെന്നും വിവാദങ്ങൾ സൃഷ്ട്ടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ബി.ജെ.പി വ്യക്തമാക്കി.