പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ
പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ ജനസംഖ്യ ഉള്ള പഞ്ചായത്ത് നഗര മേഖലയുടെ പട്ടികയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതിചെയുതുന്ന ഇടങ്ങളിൽ പതിനായിരം എന്ന കണക്കിന് ഇളവുണ്ടാകും അങ്ങനെഎങ്കിൽ ഇവിടങ്ങളിലും കൂടുതൽ ബാർ തുറക്കപ്പെടും എന്നിരിക്കെയാണ് മന്ത്രി നയം വ്യക്തമാക്കിയത്.
