പ്രകടന പത്രിക പുറത്തിറക്കി സിപിഐ

251 0

ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി.

നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. 

സത്രീകൾക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴിൽ സംവരണം

ആദായ നികുതി നൽകാത്ത എല്ലാ മുതിർന്ന പൗരന്മാർക്കും പെൻഷൻ

ആസൂത്രണ കമ്മീഷൻ തിരിച്ചുകൊണ്ടുവരും

ന്യൂനപക്ഷങ്ങൾക്കായി രജീന്ദ്ര സച്ചാർ സമിതി ശുപാർശകൾ നടപ്പാക്കും

ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും

പ്രൈമറി മുതൽ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും

ജി ഡിപിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക‌്

നദീസംയോജന പദ്ധതികൾക്കായി ദേശീയതലത്തിൽ സമവായം

ദില്ലിക്കും പുതുച്ചേരിക്കും പൂർണ സംസ്ഥാന പദവി

കർഷകർക്ക് ഉല്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തും

കാർഷിക കടങ്ങൾ എഴുതി തള്ളും   

ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കും

തൊഴിൽ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും

എല്ലാ പെൻഷൻകാർക്കും ചുരുങ്ങിയ പെൻഷൻ 9000 രൂപയാക്കും എന്നിവയാണ് വാഗ്ദാനങ്ങള്‍

Related Post

അമിത് ഷാ ഇന്ന് കേരളത്തില്‍

Posted by - Oct 27, 2018, 08:23 am IST 0
കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും .കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയാണ് അധ്യക്ഷന്‍ അമിത്…

കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല

Posted by - Nov 14, 2018, 01:41 pm IST 0
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു.…

കേരളകോണ്‍ഗ്രസില്‍ തര്‍ക്കം തീരുന്നില്ല; സമവായമില്ലെങ്കില്‍ പിളര്‍പ്പിലേക്ക്  

Posted by - May 26, 2019, 09:34 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷമായുള്ള വാദപ്രതിവാദങ്ങള്‍ ഉണ്ടായേക്കില്ല. തല്‍ക്കാലം പി.ജെ ജോസഫിനെ പാര്‍ലമെന്ററി…

കേരളം കോൺഗ്രസിന്റെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Posted by - Jan 14, 2020, 09:31 am IST 0
തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ്…

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

Posted by - Dec 15, 2018, 03:46 pm IST 0
കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

Leave a comment