പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വവുമായി കടുത്ത വിയോജിപ്പുണ്ടായിരുന്നു. പൗരത്വ നിയമത്തെ പിന്തുണച്ച ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ ചോദ്യംചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രശാന്ത് കിഷോറും പവന്‍ വര്‍മയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇരുവരെയും പാര്‍ട്ടി പുറത്താക്കി.
