ന്യൂഡല്‍ഹി: ബിജെപിക്ക് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ എന്തിനാണ് സാമൂഹമാധ്യമങ്ങള്‍? പരിഹാസവുമായി ദിവ്യ സ്പന്ദന. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി , അദ്ദേഹം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് നമ്മള് കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര പരാമര്‍ശം ദിവ്യ നടത്തിയത്. പ്രധാനമന്ത്രി തന്നെ വ്യാജ വാര്‍ത്തകള്‍ പരത്തുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ദിവ്യയുടെ മറുപടി. ഇത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവര്ത്തകന് ഓര്മപ്പെടുത്തിയപ്പോള്, നിങ്ങള്‍ എന്താണ് അര്ഥമാക്കിയതെന്നായിരുന്നു ദിവ്യയുടെ മറുചോദ്യം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാര്‍ത്തകളും പ്രചരണങ്ങളുമാണെന്ന് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു.
പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേര്പ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചില്ലേ ? അതാണ് പറഞ്ഞത്, ബിജെപിക്ക് നുണയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്സ്ആപും ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെയൊന്നും ആവശ്യമില്ല. അതിന് പ്രധാനമന്ത്രി മോദി തന്നെ ധാരാളം. ഒരടിസ്ഥാനവുമില്ലാത്ത പലതും മോദി പ്രചരിപ്പിക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് അച്ച് നിരത്താറുണ്ട്. ഒടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചരണം എല്ലാവര്‍ക്കുമറിയാമെന്നും ദിവ്യ പറഞ്ഞു.