ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി
ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അദ്ദേഹം ഇങ്ങനെ ഒരു കാര്യം പറഞ്ഞത്.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു വോട്ടു കുറയുമെന്നു ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ സൂചിപ്പിച്ചിരുന്നു അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി പ്രഖ്യാപിക്കുന്നതു വെല്ലുവിളിയായി കാണണം എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
