ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച് രാഹുൽ

208 0

ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ ബിജെപി പ്രകടന പത്രികയ്ക്ക് ദീർഘവീക്ഷണമില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ വിമർശിച്ചു. 

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച രാഹുൽ കോൺഗ്രസ്‌ പ്രകടനപത്രിക കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവകാശപ്പെട്ടു. വിശദമായ ചർച്ചയ്ക്ക് ശേഷമാണു കോൺഗ്രസ്‌ പ്രകടന പത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെയാണ് 'സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ബിജെപി പുറത്തിറക്കിയത്. സങ്കൽപിത് ഭാരത് – സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നൽ നൽകിയാണ്  പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും തീവ്രവാദത്തെ അടിച്ചമർത്തുമെന്നും ബിജെപി ഉറപ്പ് നൽകുന്നു.

എന്നാൽ രാഹുൽ ഗാന്ധി ഏപ്രിൽ 5-ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ തൊഴിൽരംഗത്തെ വികസനം, കർഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം,സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന 'ന്യായ്' പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം.

Related Post

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST 0
അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ്…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST 0
ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി…

രാഹുല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? ചര്‍ച്ചകള്‍ സജീവം  

Posted by - May 29, 2019, 01:23 pm IST 0
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റ്…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

Leave a comment