ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാവും ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. ഇപ്പോൾ അമിത് ഷായാണ് ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നത്. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിയുടെ വിവിധ ദേശീയ സമിതികളും പുനസംഘടിപ്പിക്കും.
