ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് നടി മാധുരി ദീക്ഷിത്. പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും മാധുരിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിക്കാന്‍ ആരെയും ഉപയോഗിക്കുക എന്ന ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് മാധുരി എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. 2014 ല്‍ ബിജെപിയിലെ അനില്‍ ഷിരോള്‍ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് പൂനെ.