ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12ന്; കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കും  

278 0

കൊച്ചി: യുഡിഎഫും എല്‍ഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമ്പോള്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ചത്തേക്കേ പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണം.  കരട് പട്ടിക പത്തിന് മുമ്പ് കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് കൈമാറുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ശേഷം സ്ഥാനാര്‍ഥിപട്ടിക എന്നായിരുന്നു ബിജെപി തീരുമാനം.

ബിജെപി മണ്ഡലം, ജില്ലാ തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. വിജയ സാധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന പതിനഞ്ച് എ പ്ലസ് മണ്ഡലങ്ങളുടെയെങ്കിലും കാര്യത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ഘടകകക്ഷികളുമായുളള ചര്‍ച്ചയും പൂര്‍ത്തിയാക്കണം.

കഴിഞ്ഞ തവണ ബിഡിജെഎസ് മല്‍സരിച്ച ഏതാനും മണ്ഡലങ്ങള്‍ കൂടി ഇത്തവണ ബിജെപി ഏറ്റെടുക്കും. 2016ല്‍ ബിജെപി 98 മണ്ഡലങ്ങളിലും ബിഡിജെഎസ് 36 മണ്ഡലങ്ങളിലുമാണ് മല്‍സരിച്ചത്. ഇതിനിടെ രണ്ട് തവണ പൊട്ടിപ്പിളര്‍ന്ന ബിഡിജെഎസിനെ പണ്ടത്തേതു പോലെ കാര്യമായി പരിഗണിക്കേണ്ടെന്നാണ് ധാരണ. അവരില്‍ നിന്ന് ഏറ്റെടുക്കുന്ന ഏതാനും സീറ്റുകളില്‍കൂടി ബിജെപി മല്‍സരിക്കും. ഒപ്പം മറ്റു ഘടകക്ഷികളുമായിക്കൂടി ധാരണയുണ്ടാക്കണം. പി സി ജോര്‍ജിന്റെ പാര്‍ട്ടി എത്തുന്നത് കൂടി കണക്കാക്കിയാവും എന്‍ഡിഎയിലെ സീറ്റ് വീതം വയ്പ്പ്.

Related Post

വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്

Posted by - Feb 20, 2020, 03:51 pm IST 0
ഗുല്‍ബര്‍ഗ:വിദ്വേഷ പ്രസംഗവുമായി  ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം നേതാവ്. പാര്‍ട്ടി ദേശീയ വക്താവ് മഹാരാഷ്ട്ര  വാരിസ് പത്താനാണ് വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഫ്രെബുവരി 15ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന…

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക 

Posted by - Mar 28, 2018, 07:42 am IST 0
കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക  ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ…

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്‌, ജോസ്‌ കെ മാണി രാജ്യസഭാ സ്‌ഥാനാര്‍ഥി

Posted by - Jun 9, 2018, 06:38 am IST 0
കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ എം സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു 

Posted by - May 17, 2018, 06:33 am IST 0
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍…

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

Leave a comment