മുംബയ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിയോടുള്ള അടുപ്പം വിടാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താക്കറയുടെ പുതിയ വെളിപ്പെടുത്തൽ. ബി.ജെ.പിയുമായി ഭാവിയില്‍ വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ധവ് പറഞ്ഞു. തന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മുഖ്യ മന്ത്രിയാകില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
