മംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബി.ബി.സിയുടെ പേരില്‍ വ്യാജ സര്‍വ്വെ റിപ്പോര്‍ട്ട്. ബി.ജെ.പി 135, കോണ്‍ഗ്രസ് 35, ജെ.ഡി.എസ് 45 എന്നിങ്ങിനെ സീറ്റുകള്‍ നേടുമെന്ന് ബി.ബി.സി സര്‍വ്വെ കണ്ടെത്തി എന്നാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബി.ബി.സി വിശദീകരണവുമായി രംഗത്തെത്തി. ഇങ്ങിനെയൊരു സര്‍വ്വെ നടത്തിയിട്ടില്ലെന്ന് ബി.ബി.സി വ്യക്തമാക്കി.
