ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത് യുവതി

185 0

ലഖ്​നോ: ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത്​ യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത്​ പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്​ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ​ഉത്തര്‍പ്രദേശിലെ ബി.​ജെ.പി നേതാവായ സതീഷ്​ ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ്​ യുവതിയുടെ ആരോപണം. 

പീഡനത്തെ ചെറുത്തതിന്​ തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അവാധ്​ ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസില്‍ പരാതിപ്പെട്ട ശേഷം തന്റെ കുടുംബത്തിന്​ വധഭീഷണിയുണ്ടായി. പണം നല്‍കി കേസ്​ ഒതുക്കാനും ശ്രമം നടന്നു. താന്‍ ദലിത്​ ആയതുകൊണ്ടാണ്​ അധികൃതരില്‍ നിന്നും നീതി ലഭിക്കാത്തതെന്നും അവര്‍ ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ തനിക്ക്​ നീതി ലഭിക്കണമെന്ന്​ പറഞ്ഞുകൊണ്ട്​ അവര്‍ തലമുണ്ഡനം ചെയ്യുകയായിരുന്നു. 

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ലഖ്​നോ സ്വദേശിയും അഭിഭാഷകയുമായ യുവതി പറഞ്ഞു. നേതാവിനെതിരെ പരാതിയുമായി പൊലീസ്​ സ്​റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ അധികൃതര്‍ തയറായില്ല. പ്രതിഷേധത്തെ തുടര്‍ന്ന്​ സതീഷ്​ ശര്‍മ്മക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ശര്‍മ്മക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്​ സിങ്​ സെന്‍ഗാര്‍ കഴിഞ്ഞമാസം അറസ്​റ്റിലായിരുന്നു.

Related Post

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST 0
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു

Posted by - Apr 22, 2018, 07:07 am IST 0
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍…

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

Posted by - May 23, 2019, 01:19 am IST 0
പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു…

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

Leave a comment