ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

152 0

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി,​ 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞിരുന്നു. 

ഇത് എന്തായെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും  കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകര്‍ത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ജനങ്ങളെ നിങ്ങള്‍ ക്യൂവില്‍ നിര്‍ത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. 

അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു. നാല് വര്‍ഷം മുമ്പ് ബി.ജെ.പിയെ ജനങ്ങള്‍ വിശ്വസിച്ചു. ഇപ്പോള്‍ നിങ്ങളുടെ പൊള്ളയായ കള്ളങ്ങള്‍ അവര്‍ കാണുകയാണ്. വിമര്‍ശനങ്ങള്‍ക്ക് നേരെ നിശബ്ദത പാലിക്കുന്നത് ബി.ജെ.പിയെ ജനങ്ങള്‍ തിരസ്കരിച്ചു എന്നതിന്റെ തെളിവാണെന്നും രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്ക് മുന്നിലെത്തേണ്ട അവസ്ഥായണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റും അതിജീവിക്കാനാവില്ല. രാഹുലിനെ കൂടാതെ മന്‍മോഹന്‍സിങും സോണിയാഗാന്ധിയും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 
 

Related Post

ശിവസേനയിൽ 35 എം എല്‍ എമ്മാര്‍ അതൃപ്തര്‍:നാരായണ്‍ റാണെ

Posted by - Jan 12, 2020, 05:31 pm IST 0
മഹാരാഷ്ട്ര:  പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ശിവസേനയിലെ 35 എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും മഹാരാഷ്ട്രയില്‍ ബിജെപി തിരികെ അധികാരത്തിലെത്തുമെന്നും  മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായണ്‍ റാണെ. ബിജെപിയ്ക്ക്…

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Posted by - Apr 10, 2019, 02:34 pm IST 0
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST 0
ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം…

വട്ടിയൂർക്കാവിൽ പദ്മജ മത്സരിക്കേണ്ട : കെ മുരളീധരൻ 

Posted by - Sep 22, 2019, 03:52 pm IST 0
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ   കോൺഗ്രസ് പാർട്ടിയാണ്  സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ട എന്നും കെ മുരളീധരൻ   എം പി അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ തന്റെ…

Leave a comment