ബിഹാറില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോരാടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ബിഹാറിലെ വൈശാലിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
ബിഹാറില്‍ അടുത്ത തിരഞ്ഞെടുപ്പ് നിതീഷ് കുമാര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്നും ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വിമർശനങ്ങൾക്കും വിരാമം കുറിക്കുകയാണെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു. മുസ്ലിം സഹോദരങ്ങളോട് പൗരത്വനിയമ ഭേദഗതി എന്താണെന്ന് പറഞ്ഞുതരുന്നതിനാണ് താന്‍ ഇവിടെ എത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.