മക്കള്‍ക്കു സീറ്റ് ഉറപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു തിടുക്കം; പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം  

141 0

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി രംഗത്തെത്തി.മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍സീറ്റിനായി വാശിപിടിച്ചുവെന്ന്‌രാഹുല്‍പ്രവര്‍ത്തക സമിതിയോഗത്തില്‍ കുറ്റപ്പെടുത്തി.പ്രാദേശിക നേതാക്കളെവളര്‍ത്തിക്കൊണ്ടു വരാന്‍കോണ്‍ഗ്രസ് ശ്രമിക്കണമെന്ന്‌ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ഗെഹ് ലോത്തും മദ്ധ്യപ്രദേശ്മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.ഈ നേതാക്കളുടെ ആവശ്യംഅംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും അദ്ദേഹംപറഞ്ഞു.മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരേത്തയും അദ്ദേഹം പേരെടുത്തുവിമര്‍ശിച്ചു. ശിവഗംഗയില്‍മകന്‍ കാര്‍ത്തി ചിദംബരമാണ്മത്സരിച്ചത്. ബി.ജെ.പിക്കുംനരേന്ദ്ര മോദിക്കുമെതിരെതാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടിനേതാക്കള്‍ തയ്യാറായില്ലെന്നുംരാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം,തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടപരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതിലുറച്ചു നില്‍ക്കുന്ന രാഹുലിനെപിന്തുണച്ച് സഹോദരിയുംഎ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിരംഗത്തെത്തി. എന്നാല്‍, വിഷയത്തില്‍ തീരുമാനമെടുക്കാന്‍പാര്‍ട്ടിക്ക് അല്‍പംകൂടി സമയംകൊടുക്കണമെന്നും പ്രിയങ്കഅഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്‌വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം രാഹുലിന്റെരാജി സന്നദ്ധത കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതി ഐകകണ്‌ഠ്യേന തള്ളിയിരുന്നു.തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ സമഗ്രഅഴിച്ചുപണിക്ക് പ്രവര്‍ത്തകസമിതി രാഹുലിനെത്തന്നെചുമതലപ്പെടുത്തി.അപ്രതീക്ഷിതമായി ഏല്‍ക്കേണ്ടിവന്നവലിയ പരാജയമുയര്‍ത്തുന്ന വെല്ലുവിളിയുടെ ഘട്ടത്തില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാനും,വഴികാട്ടാനും അദ്ധ്യക്ഷപദവിയില്‍രാഹുലിന്റെ സാന്നിദ്ധ്യംഅനിവാര്യമെന്ന് വിലയിരുത്തിയാണ് മൂന്നു മണിക്കൂര്‍ നീണ്ടപ്രവര്‍ത്തക സമിതി യോഗംരാഹുലിന്റെ രാജിസന്നദ്ധതതള്ളിയത്.പരാജയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുമെന്ന്‌സമിതി പാസാക്കിയ പ്രമേയത്തില്‍ പരാമര്‍ശമുïെങ്കിലും,അതിന് പ്രത്യേക സമിതിയെനിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നാക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍തുടങ്ങി എല്ലാ വിഭാഗങ്ങളുടെയുംപ്രശ്‌നങ്ങള്‍ എറ്റെടുത്ത് മുേന്നാട്ടു പോകാന്‍ രാഹുലിന്റെനേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. കോണ്‍ഗ്രസ് ക്രിയാത്മകപ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച രാവിലെഎ.ഐ.സി.സി ആസ്ഥാനത്തുചേര്‍ന്ന യോഗം വ്യക്തമാക്കി.

Related Post

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

Posted by - Feb 10, 2019, 03:29 pm IST 0
മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ്…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും 

Posted by - Apr 10, 2019, 02:14 pm IST 0
അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. സോണിയ ഗാന്ധി,…

ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

Posted by - May 23, 2019, 01:19 am IST 0
പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു…

Leave a comment