തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോകത്ത് ഒരിടത്തും ഇല്ലാത്ത നടപടിയാണ് സര്‍ക്കാരിന്റേത്. നിസാമുദിനില്‍ നിന്ന് എത്തിയവരെ കൊറോണയുടെ പേരില്‍ ആക്രമിക്കരുതെന്നും നിസാമുദിനിലെ യോഗത്തില്‍ ഇവര്‍ പങ്കെടുത്തത് രോഗമുണ്ടെന്ന് കരുതിയല്ലെന്നും ചെന്നിത്തല പറഞ്ഞു.