മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പുറകെ കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.
എംഎല്‍എമാരില്‍ ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണ്. ഒരാളും പാര്‍ട്ടിയില്‍ നിന്ന് പോകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.