മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

251 0

മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അടുത്ത 25 വര്‍ഷം ഭരിക്കുമെന്നും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അടുത്ത 25 വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  ആരുതടയാന്‍ ശ്രമിച്ചാലും സംസ്ഥാനത്തെ ശിവസേന നയിക്കും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവസേനയുടെ സാന്നിധ്യം സ്ഥിരമായതാണെന്നും  50 വര്‍ഷമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.

Related Post

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

വിവാദപ്രസംഗം നടത്തിയ സ്വാധി സരസ്വതിക്കെതിരെ കേസെടുത്തു

Posted by - Apr 30, 2018, 04:25 pm IST 0
കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന്‌ പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു.…

ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്

Posted by - Mar 21, 2018, 11:25 am IST 0
ചെങ്ങന്നൂരിൽ എൽഡിഎഫ്  വേദിയിൽ ശോഭന ജോർജ്  എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശോഭന ജോർജ് എത്തിയത് വാർത്തയാകുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് വേദിയിൽ ആണ് ശോഭന ജോർജ്…

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

Posted by - May 27, 2018, 12:27 pm IST 0
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ആന്ധ്രാപ്രദേശിന്റെ ചുമതലയും ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. .…

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം

Posted by - Apr 23, 2018, 11:44 am IST 0
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍…

Leave a comment