മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ തീരുമാനം

349 0

ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്‌ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി സ്ഥാനമേല്‍ക്കും.

പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷ്ണന്‍കുട്ടി രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന തീരുമാനം ദേവഗൗഡ അംഗീകരിച്ചതായി ബംഗളൂരുവിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സികെ നാണുവും കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗം പാസാക്കിയ പ്രമേയപ്രകാരമാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്.

Related Post

രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ  പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

Posted by - Jan 1, 2019, 11:05 am IST 0
ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട്…

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST 0
ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ്…

നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി  

Posted by - Mar 13, 2021, 03:24 pm IST 0
തിരുവനന്തപുരം: താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ നേമം…

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST 0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST 0
ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി…

Leave a comment