മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍

207 0

തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് സാങ്കേതികമായി നമ്മുടെ സംസ്ഥാനത്തല്ലെന്ന് പറയാം. മാഹിയുടെ ഭാഗമായി പ്രദേശത്താണ് കൊലപാതകം നടന്നത്. 

രണ്ടാമത്തേതാണ് സംസ്ഥാനത്തുണ്ടായത് – അദ്ദേഹം പറഞ്ഞു. മാഹിയിലെ പോലീസിന് എന്തെങ്കിലും സഹായം ആവശ്യമായി വരികയാണെങ്കില്‍ അതും ചെയ്തുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 

Related Post

കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്

Posted by - Dec 11, 2018, 11:59 am IST 0
ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ്…

കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം: സന്ദീപ് ദീക്ഷിത്  

Posted by - Feb 11, 2020, 10:34 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ  ശോചനീയമായിരിക്കുമെന്ന്  കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും അദ്ദേഹം…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Jul 18, 2018, 08:47 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്), ജോയ് എബ്രഹാം(കേരളാ കോണ്‍ഗ്രസ്), സി.പി.നാരായണന്‍(സിപിഎം) എന്നിവര്‍…

Leave a comment