മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

230 0

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കടക്ക് പുറത്ത്. പുറത്തിറങ്ങാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന്‌ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

എല്‍.ഡി.എഫ്‌.സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പൗരപ്രമുഖരുടെ കൂടിക്കാഴ്ച പരിപാടിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും കഴിഞ്ഞ ശേഷം, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണം എന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഹാളിന് പുറത്ത് പ്രതിഷേധിച്ചു.

Related Post

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted by - May 19, 2018, 02:37 pm IST 0
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​…

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

Leave a comment