മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചയിലാണ് ഈ തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണപ്രകാരം 50:50 ഫോർമുല നടപ്പിലാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇതുപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേന ആവശ്യപ്പെടുന്നത്. 288 അംഗ മന്ത്രിസഭയിൽ കഴിഞ്ഞ തവണ 122 സീറ്റ് കിട്ടിയ സ്ഥാനത് ബിജെപി ഇത്തവണ 105 സീറ്റിൽ ഒതുങ്ങിയതാണ് ശിവസേനയ്ക്ക് വിലപേശാൻ കാരണമായത്.
