പത്തനംതിട്ട: ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ തന്റെ പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തിയത്.
കിഫ്ബി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മറയാക്കി മുഖ്യമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അന്വേഷണം വേണമെന്ന് മുഖ്യമന്തി തന്നെ അല്ലേ കേന്ദ്രത്തെ അറിയിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേരള -കേന്ദ്ര ഏറ്റുമുട്ടലാണെന്ന് വരുത്താനാണ് പിണറായി ശ്രമിക്കുന്നുത്. മസാല ബോണ്ടില്‍ ക്രമക്കേട് ഇല്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത് എകെജി സെന്ററിലെ ഭാഷ പൊതുസമൂഹത്തില്‍ ഇറക്കരുതെന്നും വാദം പൊളിയുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.