ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി.
ശബരിമലയില്‍ ആരും അതിക്രമിച്ച് കയറാതെ ഭക്തര്‍ നോക്കിയതില്‍ അതിയായ സന്തോഷമുണ്ട്. തനിക്കെതിരെ പൂര്‍ണമായും കള്ളക്കേസാണ്. പൊലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല, സന്നിധാനത്ത് ആയിരുന്നു. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പോലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്""- രാഹുല്‍ വ്യക്തമാക്കി.
നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോള്‍ സമാധാനപരമായ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിഷേധം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.