കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . 1982ലും 1988ലും രാജ്യസഭാംഗമായിരുന്ന എംഎം ജേക്കബ് 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണര്‍ പദവി വഹിച്ചുരാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ് എംഎം ജേക്കബ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പാല രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫെറോന പള്ളിയില്‍ നടക്കും.
