തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ് പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. മൂന്ന് മണിയോടെ യുഡിഎഫ് യോഗവും വൈകീട്ട് രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്.
