മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

227 0

പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി. നോട്ട് നിരോധനത്തിന്‍റെ ഗുണം സാധാരണക്കാരില്‍ എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു. 

ബാങ്കിങ് സംവിധാനം പരിഷ്കരിക്കേണ്ടതുണ്ട്. താന്‍ വിമര്‍ശിക്കുകയല്ലെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഉത്‌കണ്‌ഠയുണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. സാധാരണക്കാരില്‍ നിന്ന് വായ്പ കുടിശിക ബാങ്കുകള്‍ തിരിച്ചു പിടിക്കുന്നു. എന്നാല്‍, സ്വാധീനമുള്ളവര്‍ വായ്പ എടുക്കുകയും മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തത് അത്ഭുതകരമാണ്. സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി. 

Related Post

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST 0
ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി…

Posted by - Dec 3, 2019, 10:15 am IST 0
മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ…

കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചു; വിമത എംഎല്‍എമാരുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍  

Posted by - Jul 10, 2019, 08:10 pm IST 0
ബംഗലൂരു: കര്‍ണാടകയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.  കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എം ടി ബി നാഗരാജുവുമാണ്…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

Leave a comment