തിരുവനന്തപുരം: സീറ്റ് വീതം വെയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു.പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലയില്‍ നാല് സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നല്‍കണം. കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ല്‍ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റില്‍ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്. ജോസഫ് പക്ഷത്ത് സിഎഫിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു.