യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.
വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളില്‍ മുഖ്യവിഷയമാക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തുടര്‍ സമരപരിപാടികള്‍ക്ക് രൂപ നല്‍കും. കേന്ദ്ര നേതാക്കള്‍ അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കുന്നതും പരിഗണനയിലുണ്ട്.