തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ തുകൊണ്ടാണ് യൂ ഡി എഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കാത്തതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് . മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍.എസ്.എസ്. ആ സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്.പക്ഷെ എന്‍ എസ് എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് പണ്ട് ഇടപെട്ടതുപോലെ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.