രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ  പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

197 0

ന്യൂഡല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഒരാള്‍കൂടി രാഷ്ട്രീയത്തിലേക്ക് ചുവട് വക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുക്കും മത്സരിക്കുക.

ഏതു മണ്ഡലത്തിലാണ് മത്സരിക്കാന്‍ പോകുന്നതെന്ന് പിന്നീട് അറിയിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലതുപക്ഷത്തിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന വ്യക്തിയാണു പ്രകാശ് രാജ്.കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി സജീവമായി പ്രചാരണത്തിനും അദ്ദേഹം ഇറങ്ങിയിരുന്നു.

Related Post

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്…

'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്; അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പെട്ടു 

Posted by - Jan 18, 2019, 12:59 pm IST 0
ശബരിമല: ശബരിമല ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ 'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക്…

യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി

Posted by - Mar 4, 2018, 08:59 am IST 0
യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് ?

Posted by - Oct 11, 2018, 09:03 pm IST 0
തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് നിലപാട്…

Leave a comment