രഞ്ജിത്ത് മത്സരിച്ചേക്കില്ല; നാലാം വട്ടവും കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ്കുമാര്‍ തന്നെയെന്ന് സൂചന  

194 0

കോഴിക്കോട്: സിനിമാ നടനും സംവിധായകനുമായ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. തീരുമാനം പാര്‍ട്ടി നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതായിട്ടാണ് വിവരം. ഇവിടെ സിറ്റിംഗ് എംഎല്‍എ യായ പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും. കോഴിക്കോട് സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും രഞ്ജിത്ത് മത്സരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിരുന്നതായും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും രഞ്ജിത്ത് തന്നെ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനം മാറിമറിഞ്ഞത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പല രീതിയിലുള്ള എതിര്‍പ്പ് വന്നത് മൂലമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം പേരും പ്രദീപ്കുമാറിന് ഒരു അവസരം കൂടി നല്‍കാനും രഞ്ജിത്ത് മത്സരിക്കേണ്ടെന്ന നിലപാട് എടുത്തതായിട്ടാണ് സൂചനകള്‍. രഞ്ജിത്ത് സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അനുകൂലമായി പ്രതികരിച്ചതിന് തൊട്ടുപിന്നാലെ രഞ്ജിത്തിനെ വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നു കൂടി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ തന്നെ പിന്മാറുകയാണെന്ന് രഞ്ജിത്ത് പാര്‍ട്ടി നേതാക്കളെ അറിയിച്ചതെന്നാണ് വിവരം. തന്നേക്കാള്‍ കൂടുതല്‍ വിജയസാധ്യത പ്രദീപ്കുമാറിനാണെന്നും രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്.

ഇ?തോടെ നാലാം തവണയും പ്രദീപ്കുമാര്‍ മത്സരിച്ചേക്കാനാണ് സാധ്യതകള്‍ തെളിയുന്നത്. കഴിഞ്ഞ തവണ 27,000 വോട്ടുകള്‍ക്ക് പിഎം സുരേഷ്ബാബുവിനെയാണ് പ്രദീപ്കുമാര്‍ തോല്‍പ്പിച്ചത്.

Related Post

പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍

Posted by - Nov 19, 2018, 03:32 pm IST 0
പാലക്കാട്: ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ…

ആരു വാഴുമെന്നും വീഴുമെന്നും ഉറപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ് പോളുകളെ തള്ളിയും തോളേറ്റിയും പാര്‍ട്ടികള്‍

Posted by - May 23, 2019, 01:19 am IST 0
പതിനേഴാം ലോക്‌സഭയുടെ അന്തിമ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കണക്കുക്കൂട്ടലുകളുടെ ഉറക്കമില്ലാ രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ അവസാന നിമിഷങ്ങൾ. മെയ് 19 നു…

ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 04:34 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി…

അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ പക്കൽ : സഞ്ജയ് റാവത്   

Posted by - Oct 27, 2019, 05:08 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ…

വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി: സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്ത്

Posted by - Apr 17, 2018, 04:23 pm IST 0
തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . …

Leave a comment