ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും അനുഭവ സമ്ബത്തുള്ള ഗെഹ്ലോട്ടനെ ഹൈക്കമ്മാന്‍ഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചു വരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.
