രാജ്യസഭയിലേക്ക് എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം

171 0

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. എളമരം കരീമിനൊപ്പം സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും രാജ്യസഭയിലേക്ക് സിപിഐഎം പരിഗണിച്ചിരുന്നു. ഒടുവില്‍ മുതിര്‍ന്ന നേതാവായ കരീമിനെ തന്നെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം, നിലവില്‍ സിപിഐഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. 

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. ഇപ്പോഴത്തെ എംഎല്‍എമാരുടെ കക്ഷിനില അനുസരിച്ച്‌ രണ്ട് സീറ്റുകളില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. ഓരോ സീറ്റുകളില്‍ സിപിഐയും സിപിഐഎമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച്‌ മുന്‍ മന്ത്രി ബിനോയ് വിശ്വത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐഎ​മ്മി​ലെ സിപി നാ​രാ​യ​ണ​ന്‍, കോ​ണ്‍​ഗ്ര​സി​ലെ പിജെ കു​ര്യ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​യി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി​ ജൂലൈ ഒന്നിന് പൂര്‍ത്തിയാകുന്നതോടെയാണ് കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വന്നത്.

Related Post

വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണം; മേഴ്‌സിക്കുട്ടിയമ്മ

Posted by - Dec 17, 2018, 09:25 pm IST 0
തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ…

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Posted by - Apr 28, 2018, 03:45 pm IST 0
കൊ​ച്ചി: മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യെ എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടി.​പി. പീ​താ​ബ​ര​ന്‍ മാ​സ്റ്റ​ര്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് തോ​മ​സ് ചാ​ണ്ടി​യെ നി​യോ​ഗി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ രാ​ജ​ന്‍…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

Leave a comment