രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

414 0

തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക് രാജ്യസഭാംഗത്വം ഉള്ളതിനാല്‍ ഒരു സീറ്റ് കൂടി കൊടുക്കാന്‍ സാധ്യതയില്ല. ജനതാദള്‍ (എസ്), എന്‍സിപി തുടങ്ങിയവരും സീറ്റ് ആവശ്യപ്പെട്ടേക്കാം.

ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു.രണ്ടാമത്തെ സീറ്റില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ മന്ത്രിമാരായ ആരെങ്കിലും മത്സരിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇതിന് പുറമേ ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കെകെ രാഗേഷിനെ ഒരു അവസരം കൂടി നല്‍കണമെന്നതും ശക്തമാണ്. രാഗേഷ് ഒറ്റത്തവണ മാത്രമെ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളു. വെള്ളിയാഴ്ച്ച ചേരുന്ന സംസ്ഥാന സൈക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെയായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.

വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവില്‍ നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബിനെ പ്രഖ്യാപിക്കും.

Related Post

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST 0
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി…

പി.കെ ശശിയ്‌ക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി

Posted by - Dec 16, 2018, 11:53 am IST 0
തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ വിജയിക്കും; സിദ്ധരാമയ്യ

Posted by - Apr 24, 2018, 09:22 am IST 0
ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് വിജയിക്കും എന്നും വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ…

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

Posted by - Apr 15, 2019, 06:52 pm IST 0
തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ…

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

Leave a comment