രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

178 0

കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെ പുറത്തെടുത്തു. 

ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ തിരക്ക് കാരണം പൊതുദര്‍ശനം  അരമണിക്കൂറിലേറെ നീണ്ടു. 

രമേശ് ചെന്നിത്തല,പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെഎം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്. വിലാപയാത്രക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ലോ ഫ്ലോര്‍ ബസ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 

ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തും. ഇവിടെ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കും. 

അവിടെ നിന്നും തിരുനക്കര മൈതാനത്തേക്ക് കൊണ്ടു വരുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അവിടെ നിന്നും രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. 

നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.

Related Post

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

കെ.എം ഷാജിയെ അയോഗ്യനാക്കി 

Posted by - Nov 9, 2018, 12:38 pm IST 0
കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹ‍ര്‍ജിയെ തുടര്‍ന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ എം.വി.നികേഷ്…

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ് 

Posted by - Mar 5, 2018, 12:30 pm IST 0
മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്  അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ്…

സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു

Posted by - May 12, 2018, 01:03 pm IST 0
കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത്…

പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്ന് : പരിഹാസവുമായി രാഹുല്‍ ഗാന്ധി

Posted by - May 5, 2018, 10:16 am IST 0
ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച്‌ കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബി ജെ പിയുടെ…

Leave a comment