തിരഞ്ഞെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ പേപ്പർ ഉപയോഗിക്കാതെ 15 മിനിറ്റ് കർണാടകയിലെ കോൺഗ്രസ് നേട്ടങ്ങളെ കുറിച്ച് സംസാരിക്കാനാണ് മോദിയുടെ വെല്ലുവിളി. സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെയും മോദി പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ദേശിയ ഗീതമായ വന്ദേമാതരത്തെ രാഹുൽ അപമാനിച്ചത് ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണെന്നും മോദി കൂട്ടിച്ചേർത്തു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിക്കാനും മോദി മറന്നില്ല. സിദ്ധരാമയ്യ രണ്ട് സീറ്റിൽ മത്സരിക്കുന്നത് പരാജയ ഭയം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
