രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

155 0

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കണ്ണൂർ വളപട്ടണം സ്വദേശി കെ.എ ഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ബിജെപി പ്രവർത്തകയായ അഡ്വ.പ്രേരണകുമാരി രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പാകിസ്ഥാൻ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. 

ഈ വാർത്ത സത്യമാണെങ്കിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും, അല്ലെങ്കിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Related Post

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി മാധുരി ദീക്ഷിത്

Posted by - Dec 7, 2018, 09:54 pm IST 0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് നടി മാധുരി ദീക്ഷിത്. പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍…

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST 0
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും…

വടകരയില്‍ കെ കെ രമ; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല  

Posted by - Mar 15, 2021, 01:22 pm IST 0
മലപ്പുറം: വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ രമ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു…

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തിരിച്ചുവരുമെന്ന്  എക്സിറ്റ് പോളുകൾ

Posted by - Feb 8, 2020, 10:04 pm IST 0
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 57.06%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ്…

വ​നി​താ മ​തി​ലി​നെ എ​ന്‍​എ​സ്‌എ​സ് എ​തി​ര്‍​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

Posted by - Jan 1, 2019, 11:01 am IST 0
തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ എ​ന്‍​എ​സ്‌എ​സ് എ​തി​ര്‍​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. വ​നി​താ മ​തി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​യ​ല്ല. എ​ന്‍​എ​സ്‌എ​സും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.…

Leave a comment