രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ നേതാവെന്ന് കോടിയേരി ബാലകൃഷ്ണന്‍

251 0

രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്നാലെ ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നേരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ഗാന്ധിയാണോ രാഹുല്‍ ഈ ശ്വറാണോ കോണ്‍ഗ്രസി​ന്റെ നേതാവെന്ന്​ കേരളത്തിലെ നേതാക്കള്‍ വ്യക്​തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. 

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്‍റ്​ എന്ന നിലയില്‍ രാഹുല്‍ഗാന്ധി പറഞ്ഞതാണ്​ കോണ്‍ഗ്രസി​ന്റെ ഔദ്യോഗിക നിലപാട്​. ഇത്​ അംഗീകരിക്കാത്ത കോണ്‍ഗ്രസ്​ ഘടകം പ്രസിഡന്‍റിനെ ധിക്കരിക്കുകയാണ്​. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക്​ അയയ്​ക്കാനുള്ള സമരമായി ശബരിമല പ്രക്ഷോഭം മാറിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
 

Related Post

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു

Posted by - Feb 21, 2020, 12:37 pm IST 0
കൊച്ചി:  കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത്  യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്  പി.ജെ. ജോസഫ് വിഭാഗവുമായി…

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST 0
ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്…

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  

Posted by - Mar 13, 2021, 10:50 am IST 0
കൊല്‍ക്കത്ത: വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ബിജെപി മുന്‍നേതാവും നരേന്ദ്രമോഡിയുടെ ശക്തനായ വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ്…

വോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസ്

Posted by - Apr 19, 2019, 10:52 am IST 0
ഒസ്മാനാബാദ്: മഹാരാഷ്ട്രയില്‍ വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിച്ച എൻസിപി വിദ്യാർഥി നേതാവടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.  വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച…

തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി

Posted by - Dec 31, 2018, 08:52 pm IST 0
തിരുവനന്തപുരം: തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന…

Leave a comment