ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ജനങ്ങളുമായുള്ള ബന്ധംശക്തിപ്പെടുത്തുന്നതിന് ഭാരതയാത്ര നടത്താനൊരുങ്ങികോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ വിവിധമേഖലകളിലുള്ളജനങ്ങള്‍അഭിമുഖീകരിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങള്‍ സംന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രകൊണ്ട്ഉദ്ദേശിക്കുന്നത്.രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനാണ്‌രാഹുല്‍ ആഗ്രഹിക്കുന്നത്. കാറിലും പൊതു ഗതാഗതസംവിധാനങ്ങള്‍ ഉപയോഗിച്ചുംകാല്‍നടയായുമായിരിക്കുംയാത്രകള്‍. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനംഉണ്ടാവൂ. നേരത്തെ തന്നെരാഹുല്‍ ഇത്തരമൊരു യാത്രഉദ്ദേശിച്ചിരുന്നതാണെങ്കിലുംതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.തിരഞ്ഞെടുപ്പ് തോല്‍വിയെതുടര്‍ന്നുണ്ടായ കൂട്ട രാജികള്‍കോണ്‍ഗ്രസിന് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.കൂടാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു.കോണ്‍ഗ്രസില്‍ നിലവിലുള്ളഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്രയെന്ന്‌കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.ആന്ധ്രാപ്രദേശില്‍ വൈ.എസ്ജഗന്‍മോഹന്‍ റെഡ്ഡി 14മാസം നീണ്ടുനിന്ന പ്രജാസങ്കല്‍പ യാത്ര നടത്തിയിരുന്നു. ജനങ്ങളുമായി കൂടുതല്‍
അടുക്കുന്നതിനും അധികാരത്തിലെത്തുന്നതിനും ഇത്ജഗന്‍മോഹന്‍ റെഡ്ഡിയെ വളരെയധികം സഹായിക്കുകയുംചെയ്തിരുന്നു. 2017ല്‍ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിനടത്തിയ യാത്ര തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിഉയര്‍ത്തുകയും ചെയ്തിരുന്നു.ഇതൊക്കെ മുന്‍നിര്‍ത്തിയാണ്ഭാരത യാത്രയെക്കുറിച്ച് രാഹുല്‍ചിന്തിക്കുന്നത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
