രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് താന്‍ പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി  

196 0

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രാഹുല്‍ ജി മത്സരിക്കുമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല രാഹുല്‍ ജി കേരളത്തില്‍ മത്സരിക്കണം എന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അദ്ദേഹം അവിടെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ഞാന്‍  ചെയ്തത്. 

വയനാട് സീറ്റില്‍ ഇനിയും തീരുമാനം വൈകില്ല, വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കും. രാഹുല്‍ ജി കേരളത്തില്‍ നിന്നും മത്സരിക്കും എന്നു തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം  പറഞ്ഞു. 

Related Post

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

യുഡിഫ് മത -ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു

Posted by - Oct 19, 2019, 04:01 pm IST 0
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ തുകൊണ്ടാണ്  യൂ ഡി എഫ് ഇത്തവണ രാഷ്ട്രീയപ്രശ്നങ്ങൾ  ചര്‍ച്ച  ചെയ്യാന്‍ ശ്രമിക്കാത്തതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി…

ശോഭാ സുരേന്ദ്രന്‍റെ പ്രചാരണത്തിനിടെ സംഘർഷം

Posted by - Apr 19, 2019, 06:40 pm IST 0
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ ബിജെപി-സിപി എം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ് 

Posted by - Mar 5, 2018, 12:30 pm IST 0
മാണിക്കെതിരെ തെളിവുകളില്ല – നിലപാടിൽ ഉറച്ച് വിജിലൻസ്  അടച്ചിട്ട ബാറുകൾ തുറക്കാൻ വേണ്ടി കെ എം മാണി 1 കോടിരൂപ കോഴ വാങ്ങി എന്ന കാരണത്തിൽ രണ്ടായിരത്തിപതിനാലിലാണ്…

Leave a comment