ലോ​ക്​​സ​ഭ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് : ര​ജ​നീ​കാ​ന്തും ക​മ​ല്‍​ഹാ​സ​നും പ്രവര്‍ത്തനം സജീവമാക്കുന്നു 

220 0

ചെ​ന്നൈ: ലോ​ക്​​സ​ഭ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്ക്​ മു​ന്നോ​ടി​യാ​യി ത​മി​ഴ്​​നാ​ട്ടി​ല്‍ ര​ജ​നീ​കാ​ന്തും ക​മ​ല്‍​ഹാ​സ​നും പ്രവര്‍ത്തനം സജീവമാക്കുന്നു. ഇ​തിന്റെ ഭാ​ഗ​മാ​യി ഇ​രു​വ​രും തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ തു​ട​രു​ക​യാ​ണ്. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​​ ര​ജ​നി നേ​ര​ത്തെ പ​റ​ഞ്ഞ​ത്. 

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പി​ന്നീ​ട്​ ​തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ മ​റു​പ​ടി. അ​തേ​സ​മ​യം 'മ​ക്ക​ള്‍ നീ​തി മ​യ്യ'​വു​മാ​യി ക​മ​ല്‍​ഹാ​സ​ന്‍ സം​സ്​​ഥാ​ന പ​ര്യ​ട​നം തു​ട​ങ്ങി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ക​മ​ല്‍​ഹാ​സ​ന്‍ ​ഗ്രാ​മ​ങ്ങ​ളി​ലാ​ണ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 

'വി​സി​ല്‍ ആ​പ്​' എ​ന്ന ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ പ്ര​ശ്​​ന​ങ്ങ​ളും പ​രാ​തി​ക​ളും ക്ഷ​ണി​ച്ചി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​ന​കം കോ​യ​മ്പത്തൂ​രി​ല്‍ പൊ​തു​സ​മ്മേള​നം ന​ട​ത്തി പാ​ര്‍​ട്ടി ഔദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ര​ജ​നീ​കാ​ന്തി​​ന്റെ നീ​ക്കം. പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു​ മു​മ്ബ്​​ ക​ഴി​യു​ന്ന​ത്ര അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കും. ഓ​രോ ജി​ല്ല​ക​ളി​ലെ​യും വി​ക​സ​ന​വി​ഷ​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

Related Post

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Posted by - Dec 4, 2018, 11:43 am IST 0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതേസമയം, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി…

പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന്  എം. ​ടി. ര​മേ​ശ്

Posted by - Nov 10, 2018, 09:13 pm IST 0
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​കു​ന്ന​വ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പാ​സ് വാ​ങ്ങ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ബി​ജെ​പി ലം​ഘി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ടി. ര​മേ​ശ്.  ഇ​ത്ത​രം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ…

നടി ജയപ്രദ ബിജെപിയിൽ;  തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

Posted by - Mar 26, 2019, 06:26 pm IST 0
ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് പാർട്ടിയിൽ…

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

Leave a comment