വടകരയില്‍ കെ കെ രമ; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല  

198 0

മലപ്പുറം: വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.കെ രമ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച എല്ലാ പ്രതിഷേധങ്ങളും രണ്ട് ദിവസം കൊണ്ട്  അവസാനിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ബി.ജെ.പി ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കില്ല. പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണ് നേമത്ത് കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു.

വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രമ പാര്‍ട്ടിയെ അറിയിച്ചെന്നായിരുന്നു സൂചന. രക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും പാര്‍ട്ടി നേതാവുമായ കെ കെ രമ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Related Post

ശിവസേന ഹർത്താൽ പിന്‍വലിച്ചു

Posted by - Sep 29, 2018, 10:08 pm IST 0
തിരുവനന്തപുരം : ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശിവസേന തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. സം​സ്ഥാ​ന​ത്ത്…

ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം

Posted by - Mar 3, 2018, 09:57 am IST 0
ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം  ത്രിപുര, നാഗാലാ‌ൻഡ്, മേഖലയാ, എന്നി 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ…

ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

Posted by - Mar 12, 2021, 09:08 am IST 0
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ…

സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം 

Posted by - Jul 21, 2018, 12:00 pm IST 0
കോഴിക്കോട്: കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.  സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ…

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

Leave a comment