വടകരയിൽ കെ.മുരളീധരൻതന്നെ യുഡിഎഫ് സ്ഥാനാർത്ഥി

261 0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വടകരയിൽ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വവും  കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.വടകരയിൽ കെ.മുരളീധരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

നിലവിൽ തലസ്ഥാനത്തെ വട്ടിയൂർക്കാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കെ.മുരളീധരൻ. സിപിഎമ്മിന്റെ പി.ജയരാജനാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വി.കെ. സജീവനാണ് എൻഡിഎയ്ക്ക് വേണ്ടി രംഗത്തുള്ളത്. കെ.മുരളീധരൻ ഇന്ന് പത്രിക സമർപ്പിക്കും.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമേയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുക. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലാകെ ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.

Related Post

രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി

Posted by - Apr 6, 2019, 03:49 pm IST 0
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി…

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

Posted by - Apr 7, 2018, 07:05 am IST 0
മറ്റ് പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ പ്രളയം വരു മ്പോൾ മൃഗങ്ങൾ ഒന്നിച്ചു നിക്കുമ്പോൾ ബിജെപിക്ക്  എതിരായി പട്ടിയും പൂച്ചയേയും പോലെ മറ്റു പാർട്ടികൾ ഒന്നിച്ചു…

കോൺഗ്രസിനോടും എൻ സിപിയോടും  കൂട്ടുകൂടുന്നതിൽ ശിവസേനയിൽ അതൃപ്തി 

Posted by - Nov 20, 2019, 06:20 pm IST 0
മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി ചേർന്ന് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍സിപിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ട്. ഇവര്‍…

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

Leave a comment