തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ട എന്നും കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും സ്ഥാനാർത്ഥിയായാൽ കുടുംബവാഴ്ചയെന്ന് ആരോപണമുയരുമെന്നും അദ്ദേഹം പറഞ്ഞു. ലോ ക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേദനയോടെയാണ് വട്ടിയൂര്‍ക്കാവ് വിട്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
