തിരുവനന്തപുരം: വനിതാ മതിലിനെ എന്‍എസ്എസ് എതിര്‍ത്തത് ശരിയായില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വനിതാ മതില് പാര്‍ട്ടി പരിപാടിയല്ല. എന്‍എസ്എസും പങ്കെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ദൂഷിത വലയത്തിലാണ്. എന്‍എസ്എസ് നേതൃത്വത്തെ അപഹാസ്യ കഥാപാത്രമായി ചരിത്രം രേഖപ്പെടുത്തും. വനിതാ മതില് സര്‍ക്കാര്‍ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.