തിരുവനന്തപുരം: വനിതാ മതിലില്‍ മഞ്ജു വാര്യര്‍ കണ്ട രാഷ്ട്രീയം ഏതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് ആദ്യം പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യര്‍ പിന്നീട് പിന്മാറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
