തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില് വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആന മണ്ടത്തരമാണ്. സര്‍ക്കാരിന്റേത് അധികാരദുര്‍വിനിയോഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിന് മതിലുകെട്ടണമെങ്കില്‍ പാര്‍ട്ടി പണം ചെലവാക്കണം. പ്രളയത്തിനുശേഷമുള്ള പുനരുധാരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.