വന്‍ രാഷ്​ട്രീയ നീക്കം: അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാര്‍ഥിയാക്കി ശിവസേന

191 0

മുംബൈ: മഹാരാഷ്​ട്രയില്‍ വന്‍ രാഷ്​ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി പാര്‍ട്ടി മഹാരാഷ്​ട്രയില്‍ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ ജനുവരിയില്‍ ​അധ്യക്ഷന്‍ ഉദ്ധവ്​ താക്കറെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശിവസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

അതേസമയം ഇന്ന്​ ഉച്ചക്ക്​ശേഷം മുതിര്‍ന്ന ശിവസേന നേതാക്കന്മാരുടെയും മന്ത്രി ഏക്​നാഥ്​ ശിന്‍ഡെയുടെയും സാന്നിധ്യത്തില്‍ ശ്രീനിവാസ നാമനിര്‍ദേശ ​​​പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ട്‌. ലോക്​സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്​ മുമ്പ്​ സംസ്ഥാനത്ത്​ പാര്‍ട്ടിയുടെ ശക്​തിയളക്കുന്നതിനുള്ള അവസരമാണ്​ ഉപതെരഞ്ഞെടുപ്പ്​. അതുകൊണ്ട്​ തന്നെ ശക്​തമായ നീക്കങ്ങളാണ്​ ശിവസേന നടത്തുന്നത്​. അന്തരിച്ച എം.പി ചിന്താമന്‍ വന്‍ഗയുടെ മകന്‍ ശ്രീനിവാസ വന്‍ഗയാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 

പാല്‍ഘര്‍ മണ്ഡലത്തില്‍ നടക്കുന്ന ലോക്​സഭാ​ ഉപതെരഞ്ഞെടുപ്പിലേക്ക്​​​ ശ്രീനിവാസ നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങുകയാണ്​. ഈ മാസം 28ന് വോട്ടെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച ചിന്താമണ്‍ വനഗയുടെ കുടുംബം ഒന്നാകെ ശിവസേനയില്‍ ചേര്‍ന്നു. സേന തങ്ങള്‍ക്കെതിരായി മത്സരിച്ചാല്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്​ ശേഷം തങ്ങളു​ടേതായ രീതിയില്‍ അതിന്​ മറുപടി നല്‍കുമെന്ന്​ മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ഭീഷണിമുഴക്കിയിരുന്നു. ശിവ സേനയുടെ നേതാക്കളെ മറുകണ്ടം ചാടിക്കുമെന്നും അവരുടെ നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

Related Post

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST 0
കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ…

അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - May 8, 2018, 01:30 pm IST 0
ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST 0
മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍…

നേമത്തെ കരുത്തനായി കെ മുരളീധരന്‍; പ്രഖ്യാപനം ഇന്നുണ്ടായേക്കും  

Posted by - Mar 14, 2021, 06:18 pm IST 0
തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കും ഏറെ…

Leave a comment